മഞ്ഞിറങ്ങി വീണ
ഉഴുന്നു കണ്ടംങ്ങള്‍,
കറുക പുല്ലതിരിടും
നടവരമ്പുകള്‍,
വേലിയതിരുകള്‍
ചുറ്റിയിറങ്ങും നാട്ടുവഴികള്‍,
ഒരോല ചൂട്ടു വെളിച്ചം
വഴികാണിച്ചെന്നെയെത്തിച്ച
തെയ്യക്കാവുകള്‍.
മിന്നിനിറയുന്നോര്‍മ്മകള്‍,
എണ്ണച്ചിരാതിന്‍
നേര്‍ത്ത ദീപ്‌തിയില്‍
മങ്ങി തെളിഞ്ഞൊരാ
മുഖത്തെഴുത്തുകള്‍...
കുരുത്തോലയഴകില്‍
പാളി മിനുക്കുംതിളങ്ങുമാ
ചെറു കത്തി വായ്‌ത്തല-
പ്പണി കണ്ടു ,
കണ്ടങ്ങിരുന്നു-റങ്ങി ഞാന്‍!
മുറുകി പെരുകിയ
ചെണ്ടമേളം കേട്ടു-
റക്കത്തിലാരോപറയുന്നു,
തോറ്റമിറങ്ങാനായി.....
വാരിപ്പിടിച്ചെഴുന്നേറ്റിടം
നേടി കണ്ട തോറ്റം
ഉറയുന്നിതിപ്പൊഴും മനക്കാവില്‍.
തിരിച്ചെത്താക്കളിയാട്ട കാലമതിനോര്‍മ്മ
പരപ്പിലൂയലാടുന്നു ഞാന്‍.
പാഞ്ഞിടുന്നോര്‍മ്മകള്‍
പലപാടും,
പലനിറം പടര്‍ത്തി പൊട്ടി
ചിതറും പടക്കത്തിന്‍ മിന്നാ-
വെളിച്ചത്തില്‍ തെളിഞ്ഞൊ
കാമിനിയവളുടെ അഴകതി-
പ്പഴും തെളിയുന്നു മനമിതില്‍.
അന്നാശവച്ച് വാങ്ങിച്ച
മണിക്കല്ലുമാലയൊന്നവള്‍ക്ക്
നല്‍കാന്‍ കാത്തിരുന്ന്‍ കാട്ടിയ
സാഹസവും.
എല്ലാമൊരു ഉത്സവകാഴ്ചായ-
കുന്നോര്‍മ്മയില്ലിന്നും..
ഉള്ളില