മഴത്തുള്ളികളിലേക്കു ഹാര്‍ദ്ദവമായ സ്വാഗതം.
http://www.mazhathullikal.com/profile/rajan19
പലതുള്ളികളിതു ചേര്‍ന്നൊരു
മഴയായി പെയ്തിറങ്ങി,
പെരുമഴയായി തിമര്‍ത്തിറങ്ങി,
നീര്‍ച്ചാലായൊഴുകി പരന്നൂ-
ഴിതന്‍ മാറിലൊരാറായി നിറഞ്ഞൊ-
ഴുകി പുളകിതമാക്കിയീ ധരണിയെ,
കുളിരിന്റെ നീലാടയണിയിച്ചല -
കടലിന്‍ മാറിലാശ്ലേഷത്തിലമരുവാന്‍
വെമ്പലായി കൊതിച്ചേറും നീരത
ബാഷ്പങ്ങള്‍ പോലെ നമുക്കുമീ
കൂട്ടായ്മയിലൊരു കണ്ണിയായി,
സ്നേഹച്ചരടില്‍ കോര്‍ത്തമുത്തി-
നഴകേറും മണിയായണിചേരാം കൂട്ടരേ..
Click here to go to പൂരക്കടവ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ