പേജുകള്‍‌

2010 ഒക്‌ടോബർ 6, ബുധനാഴ്‌ച

മാടായിപ്പാറയിലെ ഷൂട്ടിങ്ങ് കാഴ്ചകൾ

പ്രിയനന്ദൻ സം‍വിധാനം നിർവ്വഹിക്കുന്ന “ ഭക്തജനങ്ങളുടെ ശ്രദ്ധക്കു” എന്ന, കാവ്യമാധവനും,കലാഭവൻ മണിയും,സുരാജ് വെഞാറമൂടും മറ്റും അഭിനയിക്കുന്ന മലയാള സിനിമയുടെ ഷൂട്ടിങ്ങ് കഴിഞ്ഞ കുറെ ദിവ്സങ്ങളായി മടായിപ്പാറയിലും പരിസരപ്രദേശങ്ങളിലും ആയി നടന്നു വരികയാണു. നാട്ടിൽ അവധിയിലായിരുന്നതിനാൽ ഒന്നു രണ്ടു വട്ടം ഞാൻ ലൊക്കേഷൻ കാണാൻ പോയ്യിരുന്നു.അപ്പോൾ എടുത്ത ചിത്രങ്ങൾ ആൺ താഴെ. മാടായി പ്പാറയിലെ കന്നി മാസ വെയിലിന്റെ ആധിക്യം വകവെക്കാതെ പ്രിയ നായികയായ കാവ്യ മാധവനെയും മറ്റ് നടീനടന്മാരെയും കാണുവാൻ എല്ലയ്പ്പോഴും ഒരു വലിയ ജനാവലി അവിടെ എത്തപെട്ടിരുന്നു.. ഒരാഴ്ച കൊണ്ടു കെട്ടിപൊക്കിയ പഴമാത്രുകയിൽ ഉള്ള ഒരു ഹോട്ടലും, അതിന്റെ തനെ ഭാഗമായ വീടും മരുതപുരം ബസ്സ്റ്റോപ്പ് എന്നു പേരുള്ള  ബസ് ഷെൽട്ടറും,ടയറുകടയും മറ്റും ജനങ്ങളിൽ കൌതുകം ജനിപ്പിച്ചു. ഇടക്കു കാവ്യ ആരാധകരുടെ ആവശ്യപ്രകാരം ആ ഹോട്ടലിന്റെ അകത്തു നിന്നും വെളിയിൽ വന്ന് പുറത്തു കാത്തു നിൽക്കുന്നവരുമായി കൈ വീശി സം‍വദിച്ചു.  നാട്ടുകാർ വളരെ നല്ല സൌഹാർദ്ദത്തോടും, സഹകരണത്തോടും ഷൂട്ടിങ്ങ് കാണുവാൻ യാതൊരു വിധ ബുദ്ധിമുട്ടും ഉണ്ടാക്കാതെ തന്നെ നിലകൊണ്ടു എന്നുമാത്രമല്ല സംഘത്തിനു അവരുടെ ജോലി തീർക്കാൻ എല്ലവിധ സഹായവും പ്രദാനം ചെയ്തു.. ഈ സിനിമ അടൂത്തു തന്നെ തിയറ്റുറുകളിൽ എത്തീ ഒരു നല്ല വിജയം കൈവരിക്കട്ടെ എന്നാശംസിക്കുന്നു.






























































































































6 അഭിപ്രായങ്ങൾ:

Abdulkader kodungallur പറഞ്ഞു...

സിനിമ കാണുന്നതുപോലെത്തന്നെ ജീവനുള്ള ചിത്രങ്ങള്‍ . മനോഹരമായിരിക്കുന്നു

രാജന്‍ വെങ്ങര പറഞ്ഞു...

നന്ദി സാർ ഈ നല്ല വാക്കുകൾക്കു...

ശ്രീലാല്‍ പറഞ്ഞു...

ഫോട്ടോസെല്ലാം ഗംഭീരം തന്നെ..
എന്നാലും നാട്ടില്‍ വന്നിട്ട് വിളിക്കാത്താളോടോ നമ്മള് ലോഹ്യുല്ല..

അലി പറഞ്ഞു...

നല്ല ചിത്രങ്ങൾ!

രാജന്‍ വെങ്ങര പറഞ്ഞു...

എന്റെ ശ്രീലാ നിനക്കറിയാലോ നാട്ടീൽ എത്തിയാൽ പിന്നെയുള്ള കാര്യങ്ങൾ..അതിനിടയിലൊരു പനിയും പിടിച്ചു ആളു കുലുമാലായിപ്പോയി..പിന്നെയുണ്ടായിരുന്ന രണ്ടാഴ്ച്ക പലതിനും വീതിച്ചു നൽകിയപ്പോൾ നിന്നെയും മറ്റു പലരെയും അങ്ങു മറക്കാൻ നിർബന്ധിതനായി.തിരിച്ചു പോകുംബോൾ കാവ്യ (കാവ്യ മാധവൻ) യോടു പോലും ഒന്നും പറയാൻ പറ്റിയില്ല.അതുകൊണ്ടു തന്നെ ഇനി കാണുംബോൾ മുഖം തിരിക്കും എന്നും അറിയാം ഹാ..എന്തു ചെയ്യാ, എല്ലാം ഒരു പ്രവാസിയുടെ തലവിധി.ഷമീടാ മോനെ നീ ഷമീ...നമുക്കും വരും ഒരു ദിനം..

രാജന്‍ വെങ്ങര പറഞ്ഞു...

അലി ഭായ്.. നമസ്കാരം...സുഖല്ലെ..ഈ വഴി വന്നതിനും ചിത്രങ്ങൾ കണ്ടു കമെന്റിട്റ്റതിനും നന്ദി.

Malayalam Type

Type in Malayalam (Press Ctrl+g to toggle between English and Malayalam)

കാഴ്ച്ചകള്‍

“വലുതായൊന്നുമില്ലെങ്കിലുമുളളതിവിടേ-
ചേര്‍ക്കാമെന്നോര്‍ത്തു ഞാനും.
കണ്ടതെല്ലാമില്ലെങ്കിലും,കണ്ട് കൊണ്ടേയിരിക്കുവാനുള്ളിലൂറും
കൊതികൊണ്ടിവനും വന്നിരിക്കുന്നു.
നേരംകൊല്ലാനല്ലാതെയെന്തിതപാരം!,
എന്നൊന്നും പറയാനുമില്ല ഞാനും.
വെറുതേ ഒന്നു കാണാമത്ര തന്നെയീ കാഴ്ചയും.“
രാജന്‍ വെങ്ങര

ബ്ലോഗ് ആര്‍ക്കൈവ്

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
ഏതെല്ലാം വഴികള്! ജീവിതം വിരിച്ചിട്ട നടവഴികളില്‍ ഞാനെന്റെ ഭാരമിറക്കിവച്ച ഒരു പാടത്താണിപടികളുണ്ട്.മറവിയുടെ പായല്‍ പരപ്പു വന്നു മൂടിയിട്ടില്ലാത്തിടങ്ങളില്‍,ഞാന്‍ കോറിയിട്ട നഖചിത്രങ്ങളിപ്പൊഴും ചിലയിടത്തൊക്കെ തെളിവാര്‍ന്നു കാണാം.എത്രയെത്ര ചങ്ങാതിമാര്‍,എത്രയെത്ര ജീവിത സഹചര്യങ്ങള്‍!!എന്തെല്ലാം ജീവനോപധികള്‍!!നീണ്ടയീ യാത്രയിപ്പോള്‍ ഈ മണലാരണ്യത്തിലെത്തിനില്‍ക്കുന്നു.ഏതെല്ലാം വേഷപകര്‍ച്ചകള്‍,അതിജീവനത്തിനായി അണിഞ്ഞാടിയ വേഷങ്ങള്‍.. ആ നാള്‍വഴികളില്‍,കുറച്ച് നാള്‍ ഒരു സ്റ്റുഡിയോവിലുണ്ടായിരുന്നു.അന്നു കയറികൂടിയ ഫോട്ടോകമ്പം ഇപ്പൊഴും ഒഴിയാബധയായി എന്നോടൊപ്പമുള്ളതുകൊണ്ട് നിങ്ങള്‍ക്കിങ്ങനെ ഒരു ബ്ലോഗു കൂടി സഹിക്കേണ്ടി വരുന്നു.ക്ഷമിക്കുക.ആധുനിക സാങ്കേതികതയുടെ വലിയ കീറാമുട്ടികളൊന്നും അത്ര വശമില്ലാത്തതിനാല്‍ വലിയ കാഴ്ച്ചകളൊന്നും നിങ്ങള്‍ക്കിവിടെ കാണാന്‍ സാധിക്കില്ല.എന്നാലും,അല്‍പ്പ കൌതുകം ജനിപ്പിക്കുവാന്‍ പോന്ന കുഞ്ഞു കാഴ്ച്ചകള്‍ ഒരുക്കുവാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്. നിങ്ങളുടെ പ്രതികരണങ്ങള്‍ പ്രതീക്ഷിച്ച് കൊണ്ട്...സ്നേഹപൂര്‍വ്വം രാജന്‍ വെങ്ങര.