പേജുകള്‍‌

2009, ഡിസംബർ 19, ശനിയാഴ്‌ച

2009, ഡിസംബർ 5, ശനിയാഴ്‌ച

മഴത്തുള്ളികളിലേക്കു സ്വാഗതം


മഴത്തുള്ളികളിലേക്കു ഹാര്‍ദ്ദവമായ സ്വാഗതം.

http://www.mazhathullikal.com/profile/rajan19

പലതുള്ളികളിതു ചേര്‍ന്നൊരു

മഴയായി പെയ്തിറങ്ങി,

പെരുമഴയായി തിമര്‍ത്തിറങ്ങി,

നീര്‍ച്ചാലായൊഴുകി പരന്നൂ-

ഴിതന്‍ മാറിലൊരാറായി നിറഞ്ഞൊ-

ഴുകി പുളകിതമാക്കിയീ ധരണിയെ,

കുളിരിന്റെ നീലാടയണിയിച്ചല -

കടലിന്‍ മാറിലാശ്ലേഷത്തിലമരുവാന്‍

വെമ്പലായി കൊതിച്ചേറും നീരത

ബാഷ്പങ്ങള്‍ പോലെ നമുക്കുമീ

കൂട്ടായ്മയിലൊരു കണ്ണിയായി,

സ്നേഹച്ചരടില്‍ കോര്‍ത്തമുത്തി-

നഴകേറും മണിയായണിചേരാം കൂട്ടരേ..

www.rajvengara.blogspot.com

Click here to go to പൂരക്കടവ്

2009, നവംബർ 17, ചൊവ്വാഴ്ച

തെയ്യപറമ്പിലലഞ്ഞ ഓര്‍മ്മകള്‍


മഞ്ഞിറങ്ങി വീണ
ഉഴുന്നു കണ്ടംങ്ങള്‍,
കറുക പുല്ലതിരിടും
നടവരമ്പുകള്‍,
വേലിയതിരുകള്‍
ചുറ്റിയിറങ്ങും നാട്ടുവഴികള്‍,

ഒരോല ചൂട്ടു വെളിച്ചം
വഴികാണിച്ചെന്നെയെത്തിച്ച
തെയ്യക്കാവുകള്‍.
മിന്നിനിറയുന്നോര്‍മ്മകള്‍,
എണ്ണച്ചിരാതിന്‍
‍നേര്‍ത്ത ദീപ്‌തിയില്‍
മങ്ങി തെളിഞ്ഞൊരാ
മുഖത്തെഴുത്തുകള്‍...
കുരുത്തോലയഴകില്‍
പാളി മിനുക്കുംതിളങ്ങുമാ
ചെറു കത്തി വായ്‌ത്തല-
പ്പണി കണ്ടു ,

കണ്ടങ്ങിരുന്നു-റങ്ങി ഞാന്‍!
മുറുകി പെരുകിയ
ചെണ്ടമേളം കേട്ടു-
റക്കത്തിലാരോപറയുന്നു,
തോറ്റമിറങ്ങാനായി.....

വാരിപ്പിടിച്ചെഴുന്നേറ്റിടം
നേടി കണ്ട തോറ്റം
ഉറയുന്നിതിപ്പൊഴും മനക്കാവില്‍.
തിരിച്ചെത്താക്കളിയാട്ട കാലമതിനോര്‍മ്മ
പരപ്പിലൂയലാടുന്നു ഞാന്‍.
പാഞ്ഞിടുന്നോര്‍മ്മകള്‍
പലപാടും,
പലനിറം പടര്‍ത്തി പൊട്ടി
ചിതറും പടക്കത്തിന്‍ മിന്നാ-
വെളിച്ചത്തില്‍ തെളിഞ്ഞൊ
കാമിനിയവളുടെ അഴകതി-
പ്പഴും തെളിയുന്നു മനമിതില്‍.
അന്നാശവച്ച് വാങ്ങിച്ച
മണിക്കല്ലുമാലയൊന്നവള്‍ക്ക്
നല്‍കാന്‍ കാത്തിരുന്ന്‍ കാട്ടിയ
സാഹസവും.
എല്ലാമൊരു ഉത്സവകാഴ്ചായ-
കുന്നോര്‍മ്മയില്ലിന്നും..

ഉള്ളില

2009, ഒക്‌ടോബർ 30, വെള്ളിയാഴ്‌ച

2009, ഓഗസ്റ്റ് 7, വെള്ളിയാഴ്‌ച

ഗണേശോത്സവം.വന്നണയുകയായി..

വിഘ്നവിനായകന്‍ ഉത്സവനാളിനായി തയ്യാറെടുക്കുന്നു....
ഗണനായകനൊരുങ്ങുന്നു...
കലാകാരന്റെ കയ്യ്പിടിയില്‍...
മിനുക്കു പണികള്‍ ഇനിയും ബാക്കി...

2009, ഓഗസ്റ്റ് 6, വ്യാഴാഴ്‌ച

ഒരു വേനല്‍ കാഴ്ച്ച

മാടായിപ്പാറയില്‍ നിന്നും...

രക്ഷാബന്ധന്‍

ജീവിതകാലം മുഴുവന്‍ ഞാന്‍ നിന്നെ സംരക്ഷിക്കാം എന്നു വാക്കു തരുന്നു...

നാട്ടു വഴി...ഒരു പോസ്റ്റും ചില കമെന്റും

ശ്രീലാല്‍ :
നട്ടീന്റെടക്കേക്കുടയില്ല ബൈ.ഇപ്രാവശ്യം നട്ടിലെല്ലം എന്ത്ണ്ട് രായാട്ടാ..?
രാജന്‍ വെങ്ങര :എന്ത് നട്ടീടാ.. ആരിക്ക് ബെള്ളൊയിക്കാനെല്ലെം നേരൂണ്ട്...ഓനോടു പറഞ്ഞപ്പം പറയ്യ്യാ..ഒരു മോട്ടോറ് ബാങ്ങിതരാന്നു.അയിനിപ്പം അതു ബാങ്ങിയാലും കരണ്ടിനു ഏട്യാ പോണ്ട്?ഞാന്‍ പറഞ്ഞു അതൊന്നും നടക്കുന്ന പണിയല്ല,നിനക്കു കയ്യെങ്കിലു ബൈന്നേരം വന്നിറ്റ് ആവുന്നത്ര ഒയിക്കാന്‍.ഓനതിനെല്ലം ഏട്യാ ഇപ്പം നേരം..നാട് തീരെ തുക്കിനടക്കനല്ലാണ്ടു?ഓന്റെ അമ്മക്കു ആവ്ത് ഇണ്ടെങ്കില്‍ ഇങ്ങിനെയൊന്ന്നും അല്ലാഞ്ഞും.അയിനു കയ്യാണ്ടായതല്ലെ ഈ പറ്റെല്ലേം പറ്റിയതു.ഇപ്പെന്തായി...മേടം കയിഞ്ഞാ പിന്നാ കറിക്കു പീടീന്നെന്നെ എന്തെങ്കിലും കൊണ്ടരണം.അല്ലെങ്കില്‍,ഒരു കൊല്ലം മുയ്മ്മന്‍ കൂട്ട്യാ തീരാത്ത വെള്ളരിക്കേം കുമ്പളങ്ങ്യെം നട്ടീന്നു കിട്ടുന്നാന്നേനും..പറഞ്ഞിറ്റെന്താ കാര്യം? പിന്നെ നീ ഇപ്പൊം അങ്ങു പൊറനാട്ടി ത്തന്ന്യാ? നീയല്ലേ..നല്ല മനാരുള്ള പോട്ടം കാണിച്ചിട്ട് ആളെ കൊണ്ട് ഓരോന്നു പറയിപ്പിക്കൂന്നുന്നു കേട്ടതു,.നേരന്ന്യാ...
mini//മിനി said...
നെല്ല് കുത്തുമ്പോം ദിബസേന ബള്ളരിക്കയും ചക്കക്കുരൂം കൂട്ടി കൂട്ടാന്‍ കൂട്ടുമ്പോം ഇതൊന്ന് തീര്‍ന്ന്‌കിട്ട്യാമതി എന്ന് എത്രയാ പിരാകിയത്. ഇപ്പം എല്ലാംതീര്‍ന്ന് നല്ലകാലം ബന്നില്ലെ?
രാജന്‍ വെങ്ങര said...
എന്തുണ്ട് ടീച്ചറേ ബിശ്യേല്ലെം? സുഖം തന്നെയല്ലെ..ഇപ്പേട്യാന്ന് പടിപ്പിക്കുന്നേ?പടിപ്പിക്കുന്നയിന്റടക്കു പോട്ടം പിടിക്കുന്ന പണിയുണ്ടാ..നല്ലന്നേ..പിന്നെ ടീച്ചറെന്താ പറഞ്ഞെ നല്ല കാലംന്നാ?നല്ല കാലം തന്നെപ്പാ..നല്ല കാലം,ഈ പണ്ടാരം പിടിച്ച ഇംഗ്ലീഷ് വളവുട്ട,തമിഴന്റെ ബെള്ളരിക്ക ബാങ്ങി തിന്നാന്‍ ബിധിക്കലെല്ലെ നല്ല കാലം,നമ്മ ഇണ്ടാക്കീത് നമ്മ ഇണ്ടാക്കീതു തന്നെല്ലെ ടീച്ചറെ...പക്കെങ്കിലു ഇപ്പറഞ്ഞാണെക്കെ ആരിക്കു ഈനെല്ലെം നേരൂണ്ട് ഈനെല്ലെം മെനെക്കെടാന്‍..

2009, ജൂലൈ 25, ശനിയാഴ്‌ച

ഞങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞിരിക്കുന്നു..

തോട്ടപ്പനയുടെ ഇളം വേരാണിതു
നിരന്നിരിക്കുന്നു നനവാര്‍ന്ന മണ്ണിലേക്കിളം
ചുണ്ടാല്‍ മുത്തുവാന്‍, ഭൂമിതന്‍
നാഭി നാളത്തിന്നാഴത്തിലേക്കിറങ്ങുവാന്‍,
നാളെത്തളിര്‍ക്കാനിരിക്കും ഇലച്ചാര്‍ത്തിനും
പൂവിനും ജീവരക്തം തേടിയാഴത്തിലേക്കന്ത-
മില്ലാതെ പായുവാന്‍,
പ്രാണന്റെ പാല്‍കുടങ്ങളെ തേടൂവാന്‍,
ഞങ്ങളിതാ ഒരുങ്ങിക്കഴിഞ്ഞിരിക്കുന്നു.

കാറ്റും മഴയും

ചെറായി മീറ്റ് ജോറാവട്ടെ...

ചെറായി മീറ്റ് ജോറാവട്ടെ..
അഭിവാദനങ്ങള്‍...

ഒരു മുള്‍ചിത്രവും എന്റെ കമെന്റും.

ഈ ചിത്രം എന്റെതല്ല. ഈ മനോഹരമായ ഫോട്ടോ ഞാന്‍ കണ്ടതു ഇവിടെ വച്ചാണ് http://wearemadeforeachother.blogspot.com/2009/07/thorn.html
ഇതിനു ഞാന്‍ നല്‍കിയ കമെന്റാണ് താഴെ കൊടുത്തിരിക്കുന്നതു.

“പച്ചപടര്‍പ്പിനിടയില്‍ നിന്നുമെത്തിനോക്കുമീമുള്‍പ്പീലിയടര്‍ത്തിയേന്തി ,

പമ്മി പതുങ്ങിപിന്നാലെയെത്തി പതുക്കെ പുറകിലൊരു വലി!!!

കൊളുത്തിനില്‍ക്കുമിതിന്‍ തുമ്പുകളുടുത്തപാവാട മേലലമ്പായി.

അതടര്‍ത്തിമാറ്റാന്‍ കെഞ്ചിപറഞ്ഞുചിണുങ്ങും നീയുമപ്പോള്‍.

കൂട്ടികുറിച്ച കണക്കിലുള്ളതെറ്റുമാറ്റിത്തരാന്‍ നീയുറച്ചാല്‍,

മെല്ലെപിറകില്‍നിന്നുരിയെടുത്തുമാറ്റും ഞാനാമുള്ളിന്‍ മൊത്തുകള്‍.

ഇങ്ങിനെ പല കേളി നമ്മളുംചെയ്താടി വന്നതോര്‍ത്തുനിന്റെയീ പടം കണ്ട നേരം..“


2009, ജൂലൈ 22, ബുധനാഴ്‌ച

പെയ്തു നിറഞ്ഞ നിലങ്ങള്‍

ഒരീറനിടവഴി..


ഓര്‍മ്മകളിതു പോല്‍ നനയുന്നു...
അന്നൊരു ചാറല്‍ മഴ ചാഞ്ഞ് പെയ്ത
നേരം,
കുട കരുതാതെ നീയീ വഴിവന്നതും,
നനവലിഞ്ഞു നീയീറനണിഞ്ഞ്
വന്നെന്‍ ഇറയകോലായക്കോണില്‍
നിന്നതും,
മച്ചക മരപ്പാളിക്കിടയിലൂടെ
നിന്‍ മുഗ്ദസൌന്ദര്യാമാവോളം
നുകര്‍ന്നതും,
പിന്നെയന്നുമീ വഴി നീ വരുന്നതും കാത്തു
ചങ്കിടിപ്പോടെ കാത്തുനിന്നതും,
അരികിലെത്തുമ്പൊഴെക്കുമുള്ള-
ധൈര്യമെല്ലാം ചോര്‍ന്നസ്ത്രപ്രാണനായി
അരുതാത്തെന്തൊ ചെയ്തെന്നമട്ടിലിടറിനിന്നതും...
നനവാര്‍ന്നമണ്ണില്‍ പുതഞ്ഞ നിന്‍
കാലടിയടയാളത്തിലെന്‍ കാല്‍ ചേര്‍ത്ത്
നിര്‍വ്രുതി പൂണ്ടതും...
കാലമേറെക്കഴിഞ്ഞപ്പോള്‍..
നീ കാണാമറയെത്തെങ്ങോ
പോയ്മറഞ്ഞതും,
കാണാനാശ പെരുത്തുള്ളില്‍
നിറഞ്ഞു നിന്നെത്തേടി നടന്നതും,
ഒരുത്സവ കാഴ്ച്ചയില്‍,
കയ്യിലൊരൊമന കുഞ്ഞുമായരികിലേക്കോടിവന്നതും,
എല്ലാമൊരുമിന്നലില്‍ തെളിഞ്ഞ
ചിത്രമായുള്ളിലുണരുന്നീവ്ഴി നടന്നപ്പോള്‍..




മഴയലിഞ്ഞ വഴി

മാണിക്ക ചെമ്പഴുക്ക

താളില


Malayalam Type

Type in Malayalam (Press Ctrl+g to toggle between English and Malayalam)

കാഴ്ച്ചകള്‍

“വലുതായൊന്നുമില്ലെങ്കിലുമുളളതിവിടേ-
ചേര്‍ക്കാമെന്നോര്‍ത്തു ഞാനും.
കണ്ടതെല്ലാമില്ലെങ്കിലും,കണ്ട് കൊണ്ടേയിരിക്കുവാനുള്ളിലൂറും
കൊതികൊണ്ടിവനും വന്നിരിക്കുന്നു.
നേരംകൊല്ലാനല്ലാതെയെന്തിതപാരം!,
എന്നൊന്നും പറയാനുമില്ല ഞാനും.
വെറുതേ ഒന്നു കാണാമത്ര തന്നെയീ കാഴ്ചയും.“
രാജന്‍ വെങ്ങര

ബ്ലോഗ് ആര്‍ക്കൈവ്

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
ഏതെല്ലാം വഴികള്! ജീവിതം വിരിച്ചിട്ട നടവഴികളില്‍ ഞാനെന്റെ ഭാരമിറക്കിവച്ച ഒരു പാടത്താണിപടികളുണ്ട്.മറവിയുടെ പായല്‍ പരപ്പു വന്നു മൂടിയിട്ടില്ലാത്തിടങ്ങളില്‍,ഞാന്‍ കോറിയിട്ട നഖചിത്രങ്ങളിപ്പൊഴും ചിലയിടത്തൊക്കെ തെളിവാര്‍ന്നു കാണാം.എത്രയെത്ര ചങ്ങാതിമാര്‍,എത്രയെത്ര ജീവിത സഹചര്യങ്ങള്‍!!എന്തെല്ലാം ജീവനോപധികള്‍!!നീണ്ടയീ യാത്രയിപ്പോള്‍ ഈ മണലാരണ്യത്തിലെത്തിനില്‍ക്കുന്നു.ഏതെല്ലാം വേഷപകര്‍ച്ചകള്‍,അതിജീവനത്തിനായി അണിഞ്ഞാടിയ വേഷങ്ങള്‍.. ആ നാള്‍വഴികളില്‍,കുറച്ച് നാള്‍ ഒരു സ്റ്റുഡിയോവിലുണ്ടായിരുന്നു.അന്നു കയറികൂടിയ ഫോട്ടോകമ്പം ഇപ്പൊഴും ഒഴിയാബധയായി എന്നോടൊപ്പമുള്ളതുകൊണ്ട് നിങ്ങള്‍ക്കിങ്ങനെ ഒരു ബ്ലോഗു കൂടി സഹിക്കേണ്ടി വരുന്നു.ക്ഷമിക്കുക.ആധുനിക സാങ്കേതികതയുടെ വലിയ കീറാമുട്ടികളൊന്നും അത്ര വശമില്ലാത്തതിനാല്‍ വലിയ കാഴ്ച്ചകളൊന്നും നിങ്ങള്‍ക്കിവിടെ കാണാന്‍ സാധിക്കില്ല.എന്നാലും,അല്‍പ്പ കൌതുകം ജനിപ്പിക്കുവാന്‍ പോന്ന കുഞ്ഞു കാഴ്ച്ചകള്‍ ഒരുക്കുവാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്. നിങ്ങളുടെ പ്രതികരണങ്ങള്‍ പ്രതീക്ഷിച്ച് കൊണ്ട്...സ്നേഹപൂര്‍വ്വം രാജന്‍ വെങ്ങര.