പേജുകള്‍‌

2009, ജൂലൈ 25, ശനിയാഴ്‌ച

ഒരു മുള്‍ചിത്രവും എന്റെ കമെന്റും.

ഈ ചിത്രം എന്റെതല്ല. ഈ മനോഹരമായ ഫോട്ടോ ഞാന്‍ കണ്ടതു ഇവിടെ വച്ചാണ് http://wearemadeforeachother.blogspot.com/2009/07/thorn.html
ഇതിനു ഞാന്‍ നല്‍കിയ കമെന്റാണ് താഴെ കൊടുത്തിരിക്കുന്നതു.

“പച്ചപടര്‍പ്പിനിടയില്‍ നിന്നുമെത്തിനോക്കുമീമുള്‍പ്പീലിയടര്‍ത്തിയേന്തി ,

പമ്മി പതുങ്ങിപിന്നാലെയെത്തി പതുക്കെ പുറകിലൊരു വലി!!!

കൊളുത്തിനില്‍ക്കുമിതിന്‍ തുമ്പുകളുടുത്തപാവാട മേലലമ്പായി.

അതടര്‍ത്തിമാറ്റാന്‍ കെഞ്ചിപറഞ്ഞുചിണുങ്ങും നീയുമപ്പോള്‍.

കൂട്ടികുറിച്ച കണക്കിലുള്ളതെറ്റുമാറ്റിത്തരാന്‍ നീയുറച്ചാല്‍,

മെല്ലെപിറകില്‍നിന്നുരിയെടുത്തുമാറ്റും ഞാനാമുള്ളിന്‍ മൊത്തുകള്‍.

ഇങ്ങിനെ പല കേളി നമ്മളുംചെയ്താടി വന്നതോര്‍ത്തുനിന്റെയീ പടം കണ്ട നേരം..“


അഭിപ്രായങ്ങളൊന്നുമില്ല:

Malayalam Type

Type in Malayalam (Press Ctrl+g to toggle between English and Malayalam)

കാഴ്ച്ചകള്‍

“വലുതായൊന്നുമില്ലെങ്കിലുമുളളതിവിടേ-
ചേര്‍ക്കാമെന്നോര്‍ത്തു ഞാനും.
കണ്ടതെല്ലാമില്ലെങ്കിലും,കണ്ട് കൊണ്ടേയിരിക്കുവാനുള്ളിലൂറും
കൊതികൊണ്ടിവനും വന്നിരിക്കുന്നു.
നേരംകൊല്ലാനല്ലാതെയെന്തിതപാരം!,
എന്നൊന്നും പറയാനുമില്ല ഞാനും.
വെറുതേ ഒന്നു കാണാമത്ര തന്നെയീ കാഴ്ചയും.“
രാജന്‍ വെങ്ങര

ബ്ലോഗ് ആര്‍ക്കൈവ്

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
ഏതെല്ലാം വഴികള്! ജീവിതം വിരിച്ചിട്ട നടവഴികളില്‍ ഞാനെന്റെ ഭാരമിറക്കിവച്ച ഒരു പാടത്താണിപടികളുണ്ട്.മറവിയുടെ പായല്‍ പരപ്പു വന്നു മൂടിയിട്ടില്ലാത്തിടങ്ങളില്‍,ഞാന്‍ കോറിയിട്ട നഖചിത്രങ്ങളിപ്പൊഴും ചിലയിടത്തൊക്കെ തെളിവാര്‍ന്നു കാണാം.എത്രയെത്ര ചങ്ങാതിമാര്‍,എത്രയെത്ര ജീവിത സഹചര്യങ്ങള്‍!!എന്തെല്ലാം ജീവനോപധികള്‍!!നീണ്ടയീ യാത്രയിപ്പോള്‍ ഈ മണലാരണ്യത്തിലെത്തിനില്‍ക്കുന്നു.ഏതെല്ലാം വേഷപകര്‍ച്ചകള്‍,അതിജീവനത്തിനായി അണിഞ്ഞാടിയ വേഷങ്ങള്‍.. ആ നാള്‍വഴികളില്‍,കുറച്ച് നാള്‍ ഒരു സ്റ്റുഡിയോവിലുണ്ടായിരുന്നു.അന്നു കയറികൂടിയ ഫോട്ടോകമ്പം ഇപ്പൊഴും ഒഴിയാബധയായി എന്നോടൊപ്പമുള്ളതുകൊണ്ട് നിങ്ങള്‍ക്കിങ്ങനെ ഒരു ബ്ലോഗു കൂടി സഹിക്കേണ്ടി വരുന്നു.ക്ഷമിക്കുക.ആധുനിക സാങ്കേതികതയുടെ വലിയ കീറാമുട്ടികളൊന്നും അത്ര വശമില്ലാത്തതിനാല്‍ വലിയ കാഴ്ച്ചകളൊന്നും നിങ്ങള്‍ക്കിവിടെ കാണാന്‍ സാധിക്കില്ല.എന്നാലും,അല്‍പ്പ കൌതുകം ജനിപ്പിക്കുവാന്‍ പോന്ന കുഞ്ഞു കാഴ്ച്ചകള്‍ ഒരുക്കുവാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്. നിങ്ങളുടെ പ്രതികരണങ്ങള്‍ പ്രതീക്ഷിച്ച് കൊണ്ട്...സ്നേഹപൂര്‍വ്വം രാജന്‍ വെങ്ങര.