ഓര്‍മ്മകളിതു പോല്‍ നനയുന്നു...
അന്നൊരു ചാറല്‍ മഴ ചാഞ്ഞ് പെയ്ത
നേരം,
കുട കരുതാതെ നീയീ വഴിവന്നതും,
നനവലിഞ്ഞു നീയീറനണിഞ്ഞ്
വന്നെന്‍ ഇറയകോലായക്കോണില്‍
നിന്നതും,
മച്ചക മരപ്പാളിക്കിടയിലൂടെ
നിന്‍ മുഗ്ദസൌന്ദര്യാമാവോളം
നുകര്‍ന്നതും,
പിന്നെയന്നുമീ വഴി നീ വരുന്നതും കാത്തു
ചങ്കിടിപ്പോടെ കാത്തുനിന്നതും,
അരികിലെത്തുമ്പൊഴെക്കുമുള്ള-
ധൈര്യമെല്ലാം ചോര്‍ന്നസ്ത്രപ്രാണനായി
അരുതാത്തെന്തൊ ചെയ്തെന്നമട്ടിലിടറിനിന്നതും...
നനവാര്‍ന്നമണ്ണില്‍ പുതഞ്ഞ നിന്‍
കാലടിയടയാളത്തിലെന്‍ കാല്‍ ചേര്‍ത്ത്
നിര്‍വ്രുതി പൂണ്ടതും...
കാലമേറെക്കഴിഞ്ഞപ്പോള്‍..
നീ കാണാമറയെത്തെങ്ങോ
പോയ്മറഞ്ഞതും,
കാണാനാശ പെരുത്തുള്ളില്‍
നിറഞ്ഞു നിന്നെത്തേടി നടന്നതും,
ഒരുത്സവ കാഴ്ച്ചയില്‍,
കയ്യിലൊരൊമന കുഞ്ഞുമായരികിലേക്കോടിവന്നതും,
എല്ലാമൊരുമിന്നലില്‍ തെളിഞ്ഞ
ചിത്രമായുള്ളിലുണരുന്നീവ്ഴി നടന്നപ്പോള്‍..